ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകളായ കൊവാക്സിന്റെയും കൊവിഷീല്‍ഡിന്റെയും വില ഡോസ് ഒന്നിന് 275 രൂപയായി പരിമിതപ്പെടുത്താനാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളില്‍ സര്‍വീസ് ചാര്‍ജായി 150 രൂപ നല്‍കേണ്ടി വരും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് (എന്‍പിപിഎ) വില പരിധി തീരുമാനിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസത്തോടെ വാക്സിനുകള്‍ പൊതു വിപണിയില്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായിട്ടാണ് സര്‍ക്കാര്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവാക്സിന് സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് 780 രൂപയുമാണ് നല്‍കേണ്ടി വരുന്നത. 150 രൂപ സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില ഈടാക്കിയിരുന്നത്.
അതേസമയം, സര്‍ക്കാരിന് 205 രൂപ്ക്കാണ് ഒരു ഡോസ് വാക്സിന്‍ ലഭിക്കുന്നത്. 33 ശതമാനം ലാഭം കൂടി ചേര്‍ത്താണ് 275 രൂപക്ക് നല്‍കാമെന്ന പുതിയ തീരുമാനം.

