പത്മശ്രീ പുരസ്‌കാര പട്ടികയിലെ മലയാളി തിളക്കങ്ങൾ

ന്യൂഡൽഹി: പത്മശ്രീ പുരസ്‌കാര പട്ടികയിൽ തിളങ്ങി മലയാളികൾ. പി. നാരായണക്കുറുപ്പ് (സാഹിത്യം – വിദ്യാഭ്യാസം), ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗ സംരക്ഷണം), കെ.വി. റാബിയ (സാമൂഹ്യസേവനം) തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മലയാളികൾ. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. ശോശാമ്മ ഐപ്പിന് പത്മശ്രീ ലഭിച്ചത്. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ. ശോശാമ്മ ഐപ്പ്.

കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ശോശാമ്മ ഐപ്പ് വെച്ചൂർ പശുക്കളും സംരക്ഷണത്തിനായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാൻ വേണ്ടിയും അവർ പ്രവർത്തിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റിൽ സജീവമാണ് ശോശാമ്മ.

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കെ വി റാബിയ. 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് റാബിയയുടെ പങ്ക് വളരെ നിർണായകമാണ്. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ടാണ് റാബിയയ്ക്ക് അംഗവൈകല്യം സംഭവിച്ചത്. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി ഇപ്പോൾ റാബിയ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ്. റാബിയയുടെ ഈ ശ്രമങ്ങൾക്കാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. നിശാഗന്ധി, അസ്ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത എന്നിവ ഉൾപ്പടെ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1986 ലും 1990 ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും 1991ൽ ഓടക്കുഴൽ പുരസ്‌ക്കാരവും 2014ലെ വള്ളത്തോൾ പുരസ്‌ക്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.