സ്‌നാപ്ചാറ്റിലെ സ്‌നാപ്പുകള്‍ ഒന്നിലധികം തവണ കാണണോ?

വളരെയധികം യൂസേര്‍സ് ഉള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് സ്നാപ്ചാറ്റ്. സ്‌നാപ്പുകളാണ് സ്‌നാപ്ചാറ്റില്‍ ഏറ്റവും പ്രധാനം. സ്‌നാപ്പുകള്‍ ഒരു സുഹൃത്തിനും അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ സുഹൃത്തുക്കളുമായും സ്‌നാപ്ചാറ്റില്‍ ഷെയര്‍ ചെയ്യാനാകും. സ്‌നാപ്പുകള്‍ ഒരു ഫോട്ടോയാവാം അല്ലെങ്കില്‍ വീഡിയോയും ആകാം.

സ്‌നാപ്പുകള്‍ സാധാരണ ഗതിയില്‍ ചാറ്റ് സ്‌ക്രീന്‍ വിട്ടുപോയാല്‍ പിന്നീട് കാണാന്‍ കഴിയില്ല. സ്‌നാപ്പ് അയച്ചയാള്‍, അതേ സ്‌നാപ്പ് അവരുടെ സ്റ്റോറിയില്‍ ഉപയോഗിച്ചാല്‍ സ്ഥിതി വ്യത്യസ്തമാണ്. സ്നാപ്ചാറ്റ് സ്റ്റോറികളുടെ കാലാവധി ( 24 മണിക്കൂര്‍ ) കഴിയുന്നത് വരെ ആ ചിത്രം മറ്റ് യൂസേഴ്‌സിന് കാണാന്‍ കഴിയും. എന്നാല്‍, സ്‌നാപ്പുകള്‍ ഒന്നില്‍ അധികം തവണ കാണാന്‍ മറ്റ് ചില മാര്‍ഗങ്ങളുണ്ട്.

ആദ്യം സ്‌നാപ്ചാറ്റില്‍ സ്‌നാപ്പുകള്‍ അയയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ആദ്യമായി നിങ്ങള്‍ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നില്ലെങ്കില്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും സ്നാപ്ചാറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുക. തുടര്‍ന്ന് റിക്വസ്റ്റ് അയച്ച് നിങ്ങളുടെ സുഹൃത്തുക്കളെ ചേര്‍ക്കുക.

നിങ്ങളുടെ മെസേജ് സെക്ഷനിലേക്ക് പോയി ഒരു ചാറ്റ് ഓപ്പണ്‍ ചെയ്യുക

ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ ക്യാമറ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇമോജി ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് ഫില്‍ട്ടറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഇപ്പോള്‍, നിങ്ങള്‍ ക്ലിക്ക് ചെയ്ത ചിത്രം നേരിട്ട് സുഹൃത്തിന് അയയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ ഡിവൈസിന്റെ ഗാലറിയില്‍ സേവ് ചെയ്യാവുന്നതും ആണ്.

ഒന്നിലധികം തവണ സ്‌നാപ്ചാറ്റ് സ്‌നാപ്പുകള്‍ എങ്ങനെ പരിശോധിക്കാം?

ഒരൊറ്റ ടാപ്പിലൂടെ, നിങ്ങള്‍ക്ക് ഏത് സ്‌നാപ്പും കാണാന്‍ കഴിയും.

നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആ സ്‌നാപ്പ് കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ചാറ്റ് തുറക്കുക. അവിടെ ‘ഹോള്‍ഡ് റ്റു റിപ്ലേ ഓര്‍ സേവ്’ എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും.

ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സ്‌നാപ്പ് വീണ്ടും കാണാന്‍ കഴിയും.

ഓപ്ഷനില്‍ വീണ്ടും ഹോള്‍ഡ് ചെയ്ത് പിടിച്ചാല്‍ സ്‌നാപ്പ് ചാറ്റില്‍ സേവ് ആകുകയും ചെയ്യും.