ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയെ ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. ഐസിസിയുടെ വനിതാ ടി-20 ടീമില്‍ ഇടം നേടിയ ശേഷം, ഐസിസി വനിതാ ക്രിക്കറ്റര്‍ക്കുള്ള റേച്ചല്‍ ഹെയ്‌ഹോ-ഫ്‌ലിന്റ് ട്രോഫി സ്മൃതി സ്വന്തമാക്കി.
2021-ല്‍ 22 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 855 റണ്‍സ് നേടിയതാണ് മന്ഥാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
2018ന് ശേഷം രണ്ടാം തവണയാണ് താരം ഇത് സ്വന്തമാക്കുന്നത്. ഇടം കൈയ്യന്‍ ഓപ്പണര്‍ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ, അയര്‍ലന്‍ഡിന്റെ ഗാബി ലൂയിസ് എന്നിവരെ പരാജയപ്പെടുത്തിയാണ് ബഹുമതി കരസ്ഥമാക്കുന്നത്.
.

