അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന – ടി20 പരമ്പരക്ക് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ എത്തുന്നു. പുതിയ അറിയിപ്പ് പ്രകാരം ഏകദിന മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലുമാണ് നടക്കുക.
6 വേദികളിലായി മത്സരം നടത്താനായിരുന്നു ബിസിസിഐ നേരത്തെ നിശ്ചയിച്ചിരുന്നത്. പരമ്പരയില്‍ ഫെബ്രുവരി 20ന് നടക്കുന്ന അവസാനത്തെ മല്‍സരത്തിനായിരുന്നു കേരളം വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ പുതിയ കോവിഡ് സാഹചര്യത്തില്‍ താരങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്താണ് വേദി രണ്ടാക്കി കുറച്ചത്.
നേരത്തെ 3 തവണയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളത്. ന്യൂസിലന്റിനെതിരെ 2017 ല്‍ ടി20 മത്സരമാണ് ആദ്യമായി കളിച്ച മത്സരം. പന്നീട് 2018 ലും 2019 ലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 യും കളിച്ചിരുന്നു.

