ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്നു നാവികർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

മുംബൈ: നാവികസേനാ പടക്കപ്പൽ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്നു നാവികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈ തീരത്തിനടുത്തുവെച്ചാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

കപ്പലിനുള്ളിലെ കാബിനിലാണ് പൊട്ടിത്തെറി ഉണ്ടായത്. കൃഷൻ കുമാർ, സുവിന്ദർ കുമാർ, എ കെ സിംഗ് എന്നിവരാണ് മരിച്ചത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് നാവികസേന വ്യക്തമാക്കി. കപ്പലിലെ പൊട്ടിത്തെറിയെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ഓഫ് ഇൻക്വയറി രൂപീകരിച്ചു.

ഐ.എൻ.എസ്. രൺവീർ ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗമായത് 2021 നവംബറിലാണ്.