തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന രോഗ വ്യാപനം അതിരൂക്ഷമാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു.
മന്ത്രി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാം കൊവിഡ് വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ കേളേജുകള്‍ നാളെ അടച്ചേക്കും.10,11, 12 ക്ലാസുകള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറ്റാനാണ് സാധ്യത. ആള്‍ക്കൂട്ട നിയന്ത്രണവും ഏര്‍പ്പെടുത്തിയേക്കും. എന്നാല്‍, സമ്പൂര്‍ണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം, ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാകും.

