തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡാറ്റ എന്‍ട്രി തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. ഇന്റര്‍മീഡിയറ്റ്/ പ്ലസ് ടുവും ടൈപിങില്‍ ഒരു മണിക്കൂറില്‍ 15,000 കീ വേഗതയുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ശമ്പളം പ്രതിമാസം 17,000 രൂപ.
താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 22ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ, നേരിട്ടോ അപേക്ഷ നല്‍കണം. പ്രായ പരിധി 25 വയസ്.
.

