ലഹരിമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പോലീസ് പിടിയില്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ അഖില്‍ മുഹമ്മദ് ഹുസൈനിന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്ത് പോലീസ്. രണ്ടര ഗ്രാം എംഡിഎംഎയും ലഹരി സ്റ്റാമ്പുകളുമാണ് പിടിച്ചെടുത്തത്. സ്വന്തം ആവശ്യത്തിനും വില്‍പ്പനക്കുമായി ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ എത്തിച്ചതെന്നാണ് വിവരം.

പിടിയിലാകുന്ന സമയത്ത് ലഹരിമരുന്നിനായി പലരും ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. ഇവരുടെയെല്ലാം നമ്പര്‍ പരിശോധിച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണ്. വിശാഖപട്ടണത്ത് നിന്ന് ന്യൂജനറേഷന്‍ ലഹരി മരുന്ന് വ്യാപകമായി എത്തുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് വര്‍ഷമായി അഖില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

സഹപാഠികളായ ഡോക്ടര്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൗണ്‍സിലിംഗ് നല്‍കാനാണ് പോലീസ് തീരുമാനം.