നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങൾക്കു നിർദേശം നൽകണം; ഹൈക്കോടതിയെ സമീപിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ദിലീപ്. കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങൾക്കു നിർദേശം നൽകണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങൾ രഹസ്യ വിചാരണയ്ക്കുള്ള നിർദേശങ്ങൾ പിന്തുടരുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. മറ്റു കോടതികളിലെ വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം

ദിലീപിന്റെ അഭിഭാഷകനാണ് കേസ് വിചാരണ അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന ആവശ്യം ഉയർത്തിയിരുന്നത്. തുറന്ന കോടതിയിൽ വിചാരണ നടക്കുന്നത് ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കും എന്നതു പരിഗണിച്ച് പ്രോസിക്യൂഷനും ദിലീപിന്റെ ആവശ്യത്തിന് അംഗീകാരം നൽകുകയായിരുന്നു.