മുംബൈ: വിരാട് കോലി രാജിവച്ചെ ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അടു്തത ക്യാപ്റ്റന്‍ ആരായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മറ്റു രണ്ട് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആയതുകൊണ്ടു തന്നെ രോഹിത് തന്നെയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാന്‍ സാധ്യത.
മറ്റ് താരങ്ങളായ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ നിര്‍ദേശത്തില്‍ രാഹുല്‍ ക്യാപ്റ്റനാവണമെന്നാണ്. ”ദീര്‍ഘനാളത്തേക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് ടീമിന്റെ ക്യാപ്റ്റനാവേണ്ടത്. അതുകൊണ്ടുതന്നെ ഞാന്‍ നിര്‍ദേശിക്കുന്നത് രാഹുലിന്റെ പേരാണ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി കളിക്കുന്ന താരമാണ് രാഹുല്‍. നായകസ്ഥാനം ഏറ്റെടുക്കാന്‍ യോഗ്യനായ താരം രാഹുല്‍ തന്നെയാണ്.” ജഗ്ദലെ അഭിപ്രായപ്പെടുന്നു.
അതേസമയം, കോലി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന ഒരാള്‍ക്കും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

