സംസ്ഥാനത്തെ കെ-റെയില്‍ പുനരധിവാസ പാക്കേജിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. പദ്ധതിക്കെതിരെ സംസ്ഥാനത്ത് സമരം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങളുടെ വാസസ്ഥലം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലരലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലരലക്ഷം നല്‍കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
അതേസമയം, കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെയും തീരുമാനം. പദ്ധതിക്കെതിരെ വീടുകളില്‍ നേരിട്ടെത്തി പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നതടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

