സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലക്ക് മാത്രമാണ് നല്‍കുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്നും സമ്മേളന പ്രതിനിധികള്‍ ആരോപിച്ചു.
ടൂറിസം, പൊതുമരാമത്ത് മന്ത്രിയെ മലബാര്‍ മന്ത്രിയെന്ന് പരിഹാസിച്ചായിരുന്നു പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്. വനം, റവന്യൂ, കൃഷി വകുപ്പുകളിലും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നേരത്തെ ആഭ്യന്തര വകുപ്പിന് നേരെയും സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. പോലീസില്‍ അഴിച്ചുപണി അനിവാര്യമാണെന്നാണ് സമ്മേളനത്തിന്റെ വിലയിരുത്തല്‍.

