ചില കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമായി നമ്മള്‍ റിങ്‌ടോണ്‍ കസ്റ്റമൈസ് ചെയ്യാറില്ലേ. റിങ്‌ടോണുകള്‍ കസ്റ്റമൈസ് ചെയ്യുന്നത് പോലെ വാട്‌സ്ആപ്പിലും നോട്ടിഫിക്കേഷനുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. കസ്റ്റമൈസ് ചെയ്ത നോട്ടിഫിക്കേഷന്‍സ് ഉപയോഗിച്ച്, ഫോണിലേക്ക് നോക്കാതെ തന്നെ ആരാണ് വിളിക്കുന്നതെന്ന് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. ടോണ്‍, വൈബ്രേഷന്‍, പോപ്പ് അപ്പ്, ലൈറ്റ് തുടങ്ങിയ കാറ്റഗറികളില്‍ വിവിധ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷന്‍സ് കസ്റ്റമൈസ് ചെയ്യാന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.
വാട്‌സ്ആപ്പ് നോട്ടിഫിക്കേഷന്‍സ് കസ്റ്റമൈസ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
വാട്‌സ്ആപ്പ് തുറന്ന് ബന്ധപ്പെട്ട കോണ്ടാക്റ്റിന്റെ ചാറ്റ്‌ബോക്‌സിലേക്ക് പോകുക.
മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ (ഹാംബര്‍ഗര്‍ ഐക്കണില്‍) ടാപ്പ് ചെയ്ത് ‘വ്യൂ കോണ്ടാക്റ്റ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
‘കസ്റ്റമൈസ് നോട്ടിഫിക്കേഷന്‍സ്’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ‘യൂസ് കസ്റ്റം നോട്ടിഫിക്കേഷന്‍സ്’ ഓപ്ഷന്റെ മുന്നിലുള്ള ബോക്സില്‍ ടിക്ക് ചെയ്യുക.
കോണ്ടാക്റ്റിനായി നിങ്ങള്‍ക്ക് മെസേജുകളും കോള്‍ നോട്ടിഫിക്കേഷനുകളും കസ്റ്റമൈസ് ചെയ്യാം.
വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്കും സമാന കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ‘യൂസ് കസ്റ്റം നോട്ടിഫിക്കേഷന്‍സ്’ എന്ന ഓപ്ഷന് മുന്നിലുള്ള ബോക്സ് അണ്‍ചെക്ക് ചെയ്ത് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ കസ്റ്റമൈസ്ഡ് നോട്ടിഫിക്കേഷന്‍സ് ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും സാധിക്കും.

