‘ശ്രീകൃഷ്ണ ഭഗവാന്‍ എന്നും രാത്രി സ്വപ്‌നത്തില്‍ വരും; യുപിയില്‍ എസ്പി അധികാരത്തിലെത്തുമെന്നും അറിയിച്ചു’: അഖിലേഷ് യാദവ്‌

ലക്നൗ: ശ്രീകൃഷ്ണ ഭഗവാന്‍ എന്നും രാത്രി തന്റെ സ്വപ്നത്തില്‍ വരാറുണ്ടെന്നും തന്റെ പാര്‍ട്ടി യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അറിയിച്ചതായും എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് ‘രാമരാജ്യം’ രൂപീകരിക്കുമെന്നും ഭാഗവാന്‍ പറഞ്ഞുവെന്ന് അഖിലേഷ് അവകാശപ്പെട്ടു.

സോഷ്യലിസത്തിന്റെ പ്രതീകമായ സമാജ്വാദി പാര്‍ട്ടിയിലൂടെയാണ് രാമരാജ്യത്തിലേക്കുള്ള വഴി തുറക്കുന്നത്. യുപിയില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്ന ദിനം രാമരാജ്യമുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ട്ടിയിലേക്ക് പുതിയ നേതാക്കള്‍ കടന്നു വന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പരാമര്‍ശം.