മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന ബീഹാര്‍ സ്വദേശിനിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി സ്വീകരിച്ചു.
2019 ജൂണ്‍ 13-നാണ് ബീഹാര്‍ സ്വദേശിനി ബിനോയ് കോടിയേരിക്കെതിരെ വിവാഹ വാഗദ്ധാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. ഈ ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 2019 ജൂലായ് 30 ന് ബൈക്കുള ജെ. ജെ ആശുപത്രിയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. എന്നാല്‍, 17മാസത്തിന് ശേഷമാണ് ഫലം ലഭിച്ചത്. കേസ് നീട്ടിക്കൊണ്ട് പോകരുതെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പ് യുവതി കോടതിയെ സമീപിച്ചിരുന്നു.
മറുപടി നല്‍കാന്‍ ബിനോയിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിന് വീണ്ടും വാദം കേള്‍ക്കും.

