കാഞ്ഞങ്ങാട്: ഏക്കര്‍ കണക്കിന് ചെങ്കല്‍ പ്രദേശമായ അമ്പത്തുകര വില്ലേജില്‍പെട്ട വെള്ളൂടയിലെ സോളാര്‍ പാര്‍ക്കില്‍ തീ പടരുന്നത് പതിവാകുന്നു. സംസ്ഥാനത്തെ ആദ്യ സോളാര്‍പാര്‍ക്കാണ് ഇത്. ഈ പ്രദേശത്ത് മുഴുവന്‍ വീട് മേയാന്‍ ഉപയോഗിക്കുന്ന പുല്ലാണുള്ളത്. അതിനാല്‍ ചെറിയൊരു തീപ്പൊരിക്ക് പോലും ആളിപ്പടരാന്‍ അധികം സമയമൊന്നും വേണ്ട. ഇത്തരം സാഹചര്യങ്ങളില്‍ പേടിയോടെ കഴിയുകയാണ് സമീപത്തെ കോളനി നിവാസികള്‍.
സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് മുന്നേ പ്രദേശത്തെ ജനങ്ങള്‍ ആശങ്ക പ്കടിപ്പിച്ചുവെങ്കിലും സോളാര്‍ പാര്‍ക്കിന് ചുക്കാന്‍ പിടിച്ച (സിഇഒ) അഗസ്റ്റിന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥന്‍ ഏത് പുറത്ത് നിന്നാണെന്ന് പോലും നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ പ്രദേശം പല ബ്ലോക്കുകളായി തരം തിരിച്ചിട്ടുണ്ടെങ്കിലും തീ പടര്‍ന്നാല്‍ വെള്ളമൊഴിച്ചു കെടുത്താനുള്ള സൗകര്യമൊന്നും അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

