സംസ്ഥാനത്ത് പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന്‍ ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ചു. 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ട്. ഭക്ഷണം കഴിച്ച ശേഷം വേണം വാക്‌സിന്‍ സ്വീകരിക്കാന്‍. ആധാര്‍ കാര്‍ഡോ സ്‌കൂള്‍ ഐ ഡി കാര്‍ഡോ നിര്‍ബന്ധമാണ്. കൗണ്ടറില്‍ ,റജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച മൊബൈല്‍ സന്ദേശമോ പ്രിന്റൗട്ടോ നല്‍കണം.
ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഉണ്ടങ്കില്‍ മുന്‍കൂട്ടി അറിയിക്കണം, ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളില്‍ വാക്‌സിന്‍ നല്‍കും.

