ഒമിക്രോൺ വ്യാപനം; സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു

ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചത്തേക്ക് കോടതിയുടെ പ്രവർത്തനം വെർച്വൽ സംവിധാനത്തിലേക്ക് മാറ്റി.

രാജ്യത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങി എത്തുന്നതിനിടെയാണ് ഒമിക്രോൺ വ്യാപനം ഉണ്ടായതും വീണ്ടുംനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. രണ്ടാഴ്ച്ചത്തേക്ക് സുപ്രീം കോടതിയിലെ എല്ലാ സിറ്റിംഗുകളും ഓൺലൈനായിരിക്കും. ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.