2021ലെ ഏറ്റവും മനോഹര നിമിഷം ഇന്ത്യക്കെതിരായ ജയമെന്ന് ബാബര്‍ അസം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2021 പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം മികച്ചതാണ്. കഴിഞ്ഞ ടി: 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് എതിരെ 10 വിക്കറ്റ് ജയം കരസ്ഥമാക്കിയ പാക് ടീം ഐസിസി ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുന്നത്. ടി:20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ തോറ്റെങ്കിലും തുടര്‍ ജയങ്ങളില്‍ കൂടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കുവാന്‍ പാക് ടീമിന് സാധിക്കുകയായിരുന്നു. 2021ലെ ഏറ്റവും മനോഹര നിമിഷം ഈ ഒരു ജയമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം.

‘പാകിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം 2021ലെ ഏറ്റവും മനോഹര നിമിഷം ഇത് തന്നെയാണ്. ഇന്ത്യന്‍ ടീമിനെ ലോകകപ്പില്‍ ഞങ്ങള്‍ തോല്‍പ്പിച്ചത് തന്നെ മനോഹരമായ നിമിഷം. പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ ഇതൊരു സുവര്‍ണ്ണ നേട്ടം തന്നെയാണ്’- ബാബര്‍ അസം വ്യക്തമാക്കി.

‘ലോകകപ്പില്‍ മുന്‍പ് ഒരിക്കലും ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ പാക് ടീം ആ നേട്ടം സ്വന്തമാക്കി. അതിനാല്‍ തന്നെ ഈ ജയം മറക്കാനും കഴിയില്ല. ഞങ്ങള്‍ 2021ല്‍ ഏറ്റവും അധികം എന്‍ജോയ് ചെയ്ത നിമിഷവും അത് തന്നെ’- ബാബര്‍ പറഞ്ഞു.