ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ മൂന്നാം ഭാഗത്തിന്റെ സാധ്യതയെ കുറിച്ച് വ്യ്കതമാക്കിയിരിക്കുകയാണ് സംവിധായകന്‍ രാജമൗലി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ.
‘ബാഹുബലി’ പരമ്പരയിലെ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാജമൗലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അതെ. ‘ബാഹുബലി’ ഒരു ലോകമാണ്. ആ ലോകത്ത് നിന്ന് ചിത്രത്തിനായി പ്രത്യേക രീതിയിലുള്ള കഥകള്‍ വരണം. കൃത്യമായ സമയമാകുമ്പോള്‍ നിര്‍മാതാക്കള്‍ തന്നെ അത് പ്രഖ്യാപിക്കും’. താന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മഹാഭാരതം’ തിരക്കഥാ രചനയുടെ ഘട്ടത്തില്‍ മാത്രമാണ് ഇപ്പോഴെന്നും രാജമൗലി വ്യക്തമാക്കി. ‘മഹാഭാരത’ത്തിന്റെ തിരക്കഥ രചനക്ക് തന്നെ രണ്ട് വര്‍ഷത്തോളമെടുക്കും. ഒരുപാട് സമയമെടുക്കുന്ന ഒരു ചിത്രമായിരിക്കും അത്, രാജമൗലി പറഞ്ഞു.
പാന്‍ ഇന്ത്യന്‍ തലത്തില്‍ ചിത്രമെടുക്കുന്നതിനെ കുറിച്ച് ഭാഷ മാത്രമേ മാറുന്നുള്ളൂ, മനുഷ്യ വികാരങ്ങള്‍ എല്ലാം ഒന്ന് തന്നെയാണ് എന്നദ്ദേഹം പറഞ്ഞു. ‘ആര്‍ആര്‍ആര്‍’ ആണ് രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രം.

