ആറ് വര്‍ഷത്തിനു ശേഷം സംവിധാനത്തിലൊരുങ്ങുന്ന സിനിമയാണ് ‘കൊത്ത്’. ‘അയ്യപ്പനും കോശി’യും നിര്‍മ്മിച്ച ബാനര്‍ ആണ് ഇതും നിര്‍മ്മിക്കുന്നത്. 2015ല്‍ പുറത്തെത്തിയ ‘സൈഗാള്‍ പാടുകയാണി’നു ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്.
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആസിഫ് അലിയും റോഷന്‍ മാത്യുവുമാണ്. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കുന്ന ചിത്രമെന്നാണ് സൂചന. ‘ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോള്‍, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമര്‍പ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തില്‍ നിന്ന് പിന്‍വാങ്ങുമെങ്കില്‍ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം’- രഞ്ജിത്ത് പങ്കുവെച്ചു.
ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്.

