ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് ഗോവ

വാസ്‌കോ: ഐഎസ്എല്ലില്‍ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ എഫ്സി ഗോവക്കെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നാം പകുതിയില്‍ രണ്ട് ടീമുകളും രണ്ട് ഗോളുകള്‍ വീതം സ്വന്തമാക്കി. കേരളത്തിന് വേണ്ടി പത്താം മിനിറ്റില്‍ ജീക്സണ്‍ സിംങ് ആദ്യ ഗോള്‍ നേടി. തോട്ടു പിന്നാലെ അഡ്രിയാന്‍ ലൂണ 20 മിനിറ്റില്‍ രണ്ടാമത്തെ ഗോളും നേടി. കേരളക്ക് എതിരെ ശക്തമായ തിരിച്ചു വരവ് നടത്തിയ ഗോവ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ രണ്ട് ഗോളുകളും നേടി. മെന്‍ഡോസയും, എഡു ബേഡിയയുമാണ് ഗോവക്കായ് ഗോള്‍ കണ്ടെത്തിയത്.

രണ്ടാം പകുതിയില്‍ ആവേശത്തോടെ കളി തുടര്‍ന്നെങ്കിലും ആരും ഗോളുകള്‍ നേടിയില്ല. തുടര്‍ന്ന് കളി സമനിലയില്‍ അവസാനിക്കുകയായിരുന്നു. സമനില പിടിച്ചതോടെ പോയിന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനവും, ഗോവ ഒന്‍പതാം സ്ഥാനവും നേടി.