മഹാരാഷ്ട്രയിൽ 10 മന്ത്രിമാർക്ക് കോവിഡ്; ഇരുപതിലേറെ എംഎൽഎമാർക്കും രോഗബാധ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ഇരുപതിലേറെ എംഎൽഎമാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്നാണ് അജിത് പവാർ നൽകുന്ന സൂചന. അതേസമയം വെള്ളിയാഴ്ച സംസ്ഥാനത്ത് 8067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച്ചത്തെ പുതിയ കോവിഡ് കേസുകളെക്കാൾ 50 ശതമാനത്തിലേറെ വർദ്ധനവാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഏറ്റവും അധികം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യ്തിട്ടുള്ളത്.