നാലാം റൗണ്ട് ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ഇസ്രയേല്‍; മറ്റ് രാജ്യങ്ങള്‍ക്ക മേല്‍ സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയെന്ന് വിദഗ്ദര്‍

കൊവിഡിനെതിരെ വിവിധ രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ നാലാം റൗണ്ട് ബൂസ്റ്റര്‍ ഡോസ് നല്‍കാനിരിക്കുകയാണ് ഇസ്രയേല്‍. ഇത് സംബന്ധിച്ചുള്ള ലക്ഷ്യങ്ങള്‍ രാജ്യം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ നാലാം ഡോസ് നല്‍കാനുള്ള പദ്ധതികളൊന്നും ഇല്ല. അതേസമയം, ഇസ്രയേലിന്റെ നീക്കം അത്തരമൊരു സമ്മര്‍ദ്ദത്തിലേക്ക് രാജ്യങ്ങളെ എത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കല്‍ വാക്‌സിനുകള്‍ പുറത്തിറക്കുന്നത് സാധ്യമാണെങ്കിലും ഒമിക്രോണ്‍ കാരണം അത് ആവശ്യമായി വരില്ലെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

അതേസമയം, മൂന്നിലധികം ഡോസുകള്‍ സ്വീകരിച്ചാലും അതിന്റെ പ്രയോജനങ്ങള്‍ വളരെ കുറവാണെന്നാണ് ചില വിദഗ്ദര്‍ അവകാശപ്പെടുന്നത്. കാരണം ഡോസുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശം ആശുപത്രി പ്രവേശനവും, മരണങ്ങളും തടയുക എന്നതും കൊവിഡ് വകഭേദങ്ങള്‍ നിയന്ത്രിക്കുക എന്നതുമാണ്. ഇതിനകം തന്നെ ബൂസ്റ്റര്‍ഡോസുകള്‍ കൂടുതല്‍ പ്രതിരോധ ശേശി നല്‍കുന്നുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.