പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രസ്താവനകള്‍ അതിരുകടക്കുന്നെന്നും രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും മുരളീധരന് പറഞ്ഞു.
ഡീലിറ്റ് നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം രാജ്യത്തിന് കളങ്കം വരുത്തുന്നതും
രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ദളിത് സ്നേഹം പ്രകടിപ്പിക്കുന്ന സിപിഐഎമ്മിന്റെ വിവേചന മനോഭാവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇനിയെങ്കിലും പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണമെന്നും മുരളീധരന് പറഞ്ഞു.

