‘ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രം’; കേശുവിനെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

sathyan anthikkad

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. 67കാരനായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. ഉവര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയായെത്തുന്നത്. സിനിമയെ കുറിച്ച്സം വിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെര്‍ഫോമന്‍സാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രം’.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്.