തിരുവനന്തപുരം: കേരളത്തില്‍ 44 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതില്‍ 10 കേസുകള്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരും, 27 പേര്‍ ലോറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്. സ്ഥിരീകരിച്ച ഏഴ് കേസുകള്‍ സമ്പര്‍ക്ക രോഗബാധയാണ്.
പുതിയ കേസുകളില്‍ 12 എണ്ണം എറണാകുളം ജില്ലയിലാണ്. പത്തെണ്ണം കൊല്ലത്തും എട്ട് കേസുകള്‍ തിരുവനന്തപുരത്തുമാണ്. തൃശ്ശൂര്‍ ജില്ലയില്‍ നാല് കേസുകള്‍ സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇത് വരെ സ്ഥിരീകരിച്ച കേസുകളില്‍ 14 രോഗികള്‍ക്കും സമ്പര്‍ക്ക രോഗബാധയാണ്. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 41 യാത്രക്കാര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 52 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ 23 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജാഗ്രത പാലിച്ചില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി് മുന്നറിയിപ്പ് നല്‍കി.

