തിരുവനന്തപുരം: സര്‍ക്കാര്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും, ഗവര്‍ണര്‍ തന്നെ തുടരണമെന്നാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍, വിസി നിയമന കേസില്‍ ഹൈക്കോടതി അയച്ച നോട്ടീസ് നോട്ടീസ് കൈപ്പറ്റില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുന്നതോടെ കോടതിയുടെ നോട്ടീസിലടക്കം സര്‍ക്കാരിന്റെ അടുത്ത നടപടി നിര്‍ണായകമാണ്.
നിലവില്‍ ഗവര്‍ണര്‍ തന്നെയാണ് ചാന്‍സലര്‍ എന്നിരിക്കെ നോട്ടീസ് അദ്ദേഹം തന്നെ കൈപ്പറ്റണമെന്ന മറുപടിയുമായി സര്‍ക്കാര്‍ നോട്ടീസ് രാജ്ഭവന് തിരിച്ച് കൈമാറാനും സാധ്യതയുണ്ട്. സര്‍ക്കാരുമായി ഒരു വിട്ടുവീഴ്ച്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് നീളുകയാണ്. ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

