മാര്‍വല്‍ ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ ചിത്രം സ്പൈഡര്മാന്: നോ വേ ഹോം ആഗോള ബോക്സ് ഓഫീസില്‍ 1.05 ബില്യണ്‍ ഡോളര്‍ .കളക്ഷന്‍ നേടി മുന്നേറുകയാണ്. 2019-ന് ശേഷം ലോകമെമ്പാടും 1 ബില്യണ്‍ ഡോളറിലധികം സമ്പാദിക്കുന്ന ആദ്യ ചിത്രമാണ് സ്പൈഡര്മാന് സീരീസിലെ മുന്നാം ഭാഗമായ ചിത്രം. റിലീസായി 12 ദിവസങ്ങള്‍ക്കുള്ളിലാണ് സ്പൈഡര്മാന്: നോ വേ ഹോമിന് ഈ നേട്ടം കൈവരിക്കുന്നത്.
നോ വേ ഹോമില്‍ ടോം ഹോളണ്ടും സെന്‍ഡയയും പീറ്റര്‍ പാര്‍ക്കറും എംജെയും ആയി അഭിനയിക്കുന്നു. 2019 ഡിസംബറില്‍ പുറത്തിറങ്ങിയ സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്കൈവാക്കര്‍ ആണ് 1 ബില്ല്യണ്‍ കളക്ഷന്‍ നേടിയ അവസാന ചിത്രം. ലോകമെമ്പാടും ഇതുവരെ 1 ബില്യണ്‍ ഡോളര്‍ സമ്പാദിച്ച പാന്‍ഡെമിക് യുഗത്തിലെ ഏക ചിത്രവും സ്പൈഡര്മാന് തന്നെയാണ്.

