‘നെറ്റ്ഫ്‌ളിക്‌സിലും മിന്നലടിച്ചു!’; ‘ഇന്ത്യ ടോപ് 10’ ലിസ്റ്റില്‍ മിന്നല്‍ മുരളി ഒന്നാമത്

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മിന്നല്‍ മുരളി ഇപ്പോള്‍.

സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക്, എന്നിവയാണ് തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രൊമോഷനാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയത്.

‘ഡോണ്ട് ലുക്ക് അപ്പ്’, മണി ഹെയ്സ്റ്റ്, സൂര്യവന്‍ശി, സ്‌ക്വിഡ് ഗെയിം, സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്നിവയാണ് ആറ് മുതല്‍ പത്ത് സ്ഥാനങ്ങളില്‍ ഉള്ളത്.