കാസർകോട്: നാടിനാവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നുവന്നാൽ അതിനൊപ്പം നിൽക്കാൻ സർക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യമായ എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കാനാണോ സർക്കാരുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
സ്ഥലം എടുക്കുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാകും. സ്വാഭാവികമായി അത്തരം കാര്യങ്ങളിൽ ആവശ്യമായ പുനരധിവാസ പദ്ധതികൾ കൃത്യമായി നടപ്പാക്കുമെന്നും ആരെയും ദ്രോഹിക്കാൻ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. നീലേശ്വരം പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തേജസ്വിനി പുഴക്ക് കുറുകെ പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിഡ്ജാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

