തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഇപ്പോഴുള്ള റിസര്‍വേഷന്‍ നിരക്ക് 30ല്‍ നിന്നും 10 രൂപയാക്കി കുറച്ചു. കൂടാതെ 72 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റദ്ദാക്കുന്നതിന് ക്യാന്‍സലേഷന്‍ ചാര്‍ജ് ഉണ്ടാവില്ലെന്നുമാണ് പുതിയ തീരുമാനം. 72-48 മണിക്കൂറിനിടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48-24 മണിക്കൂറിനിടയിലാണെങ്കില്‍ 25 ശതമാനവും, 24 -12 മണിക്കൂറിനിടയിലാണെങ്കില്‍ 40 ശതമാനവും, 12- രണ്ട് മണിക്കൂറിനിടയിലാണെങ്കില്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കിയാല്‍ മതിയാകും.
നാലിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവും ലഭിക്കും. അന്തര്‍സംസ്ഥാന സര്‍വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിനായി യാത്രാരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ കാണിക്കണം. എന്നാല്‍, ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ 30 കിലോ മീറ്റര്‍ വരെയാണ് ഈ സൗജന്യം ലഭിക്കുക.
കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചൈസി/കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് യാത്രാ തിയ്യതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കാനുള്ള സൗകര്യമൊരുക്കും.

