ന്യൂഡൽഹി : ഭാരത് ബയോടെക് വികസിപ്പിച്ച കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ. 12 നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് ഡി.സി.ജി.ഐ അനുമതി നൽകിയത്. 12 വയസിന് താഴെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ അനുമതിയില്ല. കൊവാക്‌സിൻ രണ്ട് ഡോസാണ് സ്വീകരിക്കേണ്ടത്.
രാജ്യത്ത് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിൻ. സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡി കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. സൈക്കോവ് വാക്‌സിൻ മൂന്ന് ഡോസ് എടുക്കണം.

