’83’ സിനിമയുടെ പ്രൊമോഷനായി കേരളത്തിലെത്തിയ ബോളിവുഡ് താരം രണ്‍വീര്‍ സിംഗും മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും തമ്മിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ക്രിക്കറ്റിനോടുള്ള തന്റെ വലിയ കമ്പവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവും ആണ് ’83’ കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെ കൂട്ടത്തില്‍ തന്നെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്ത രണ്‍വീറിനെ പൃഥ്വി തിരുത്തുകയായിരുന്നു. ‘എന്നെ സാറേ എന്ന് വിളിക്കരുത്. എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്റ്റേജിലാണ് ഞാന്‍ ഇപ്പോള്‍,’ ചിരിയോടെ പൃഥ്വി പറഞ്ഞപ്പോള്‍ താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് രണ്‍വീറും മറുപടി പറഞ്ഞു.
കബീര്‍ ഖാന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായ ചിത്രം 1983ലെ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുള്ള കഥ പറയുന്നു. കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ ചിത്രത്തില്‍ വേഷമിടുന്നത്. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങുന്ന ’83’ യുടെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍ ആണ് പൃഥ്വിരാജ്.

