ഐപിഎല്‍ മെഗാ ലേല വേദിയായി കൊച്ചിയും പരിഗണിക്കപ്പെടുന്നു. ബംഗളൂരുവിലോ കൊച്ചിയിലോ ലേലം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത ഫെബ്രുവരി 12, 13 തിയ്യതികളില്‍ മെഗാ താരലേലം നടത്താനാണ് നീക്കം. ഇതിനായുള്ള ഒരുക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് കര കയറാനായാല്‍ മെഗാ ലേലം ഇന്ത്യയില്‍ നടക്കും. ലേലം യുഎഇയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബിസിസിഐയുമായി അത് തള്ളിക്കളയുകയായിരുന്നു.
പത്ത് ടീമുകളാണ് ഇത്തവണ മെഗാ താര ലേലത്തില്‍ പങ്കെടുക്കുന്നത്. സഞ്ജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലെ ലഖ്‌നൗ ഫ്രാഞ്ചൈസിയും സിവിസി ക്യാപ്പിറ്റലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമാണ് പുതിയ ടീമുകള്‍.

