ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്ക് സമീപം ഇന്ന് ഉച്ചക്ക് 12.22നായിരുന്നു സ്‌ഫോടനമുണ്ടായത്.
സംഭവത്തില്‍ ശുചിമുറിയുടെ ഭിത്തികളും, സമീപത്തെ മുറികളുടെ ജനലുകളും തകര്‍ന്നു. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ലുധിയാന നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ കമ്മീഷണറുടെ ഓഫീസിന് സമീപമാണ് കോടതി സമുച്ചയം സ്ഥിതി ചെയ്യുന്നത്.
അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്‌ഫോടന സമയത്ത് കുറച്ച് ആളുകള്‍ മാത്രമേ കോടതിക്കുള്ളില്‍ ഉണ്ടായിരുന്നുള്ളൂ. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്ന്് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.

