ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച ശ്രീ ഫൈനലില്‍ സിംഗപ്പൂരിന്റെ യുവതാരം ലോ കീന്‍ യോവിനോട് ശരിക്കും പൊരുതിത്തന്നെയാണ് കീഴടങ്ങിയത്. സ്‌കോര്‍ 15-21,20-22.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്നത്. ഇതിന് മുമ്പ്് മൂന്ന് പുരുഷ താരങ്ങള്‍ വെങ്കലം നേടിയിട്ടുണ്ട്. പ്രകാശ് പദുക്കോണ്‍, ബി സായ്പ്രണീത്, ലക്ഷ്യസെന്‍ എന്നിവരാണ് രാജ്യത്തിന്റെ വെങ്കലമെഡല്‍ നേട്ടക്കാര്‍. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും സൈന നെഹ്വാളും ഫൈനലില്‍ കളിച്ചിട്ടുണ്ട്.

