ആലപ്പുഴ ജില്ലയിലുണ്ടായ ഇരട്ട കൊലപാതകത്തില്‍ അപലപിച്ച് രമേശ് ചെന്നിത്തല. രണ്ട് പാര്‍ട്ടിയുടെയും പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം കെ.എസ് ഷാനെ വാഹനമിടിച്ചു വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒബിസി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാസനെ എട്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വന്‍ വീഴ്ച്ചയാണ്. രാഷ്ട്രീയ കൊലപാതകം തടയാന്‍ പോലീസ് നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്നത് ഗൗരവത്തോടെ കാണണമെന്നും കുറ്റവാളികളെ സംരക്ഷിക്കാന്‍ ഭരണകൂടം കോടികള്‍ ചെലവഴിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

