കെ-റെയില്‍; എതിര്‍പ്പുമായി യുഡിഎഫ്‌; പ്രതിഷേധം കടുപ്പിച്ച് ഇന്ന് വ്യാപക സമരം

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധസമരം ഇന്ന്. സെക്രട്ടേറിയറ്റിന് മുന്നിലും കെ-റെയില്‍ കടന്നുപോകുന്ന പത്തു ജില്ലകളുടെ കലക്ടറേറ്റുകളിലുമാണ് മാര്‍ച്ചും ധര്‍ണ്ണയും നടക്കുന്നത്. മാര്‍ച്ചുകളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിക്കും.

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് മാര്‍ച്ചും ധര്‍ണ്ണയും. കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട്ട് പി.കെ.കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ടയില്‍ പി.ജെ.ജോസഫുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.