തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായം ഇരുപത്തിയൊന്ന് ആക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. നിലവില്‍ വിവാഹ പ്രായം 21 ആക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ സി പി എമ്മില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-റെയില്‍ പദ്ധതിക്ക് സര്‍ക്കാരിന് തിടുക്കമില്ല. ശശി തരൂര്‍ എംപി പറഞ്ഞത് കേരളത്തിന്റെ പൊതുനിലപാടാണെന്നും കോടിയേരി പറഞ്ഞു. കെ റെയില്‍ സി പി ഐ ഉള്‍പ്പെട്ട എല്‍ ഡി എഫിന്റെ പ്രകടന പത്രികയിലുള്ളതാണെന്നും, പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ എല്‍ ഡി എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണെന്നും, ഇതിനെ കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിക്കുമെന്നും കാനം രാജേന്ദ്രനും നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എ്ന്നാല്‍, കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യു ഡി എഫിന്റെ തീരുമാനം.

