ഭീമന്റെ വഴിയില്‍ എന്ന ചിത്രത്തില്‍ ഭീമനായെത്തിയ കുഞ്ചാക്കോ ബോബനെ മലയര്‍ത്തിയടിച്ച് വീഴ്ത്തുന്ന നടി ചിന്നു ചാന്ദ്‌നിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.
‘ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ… ജൂഡോ പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ’ എന്നായിരുന്നു വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പ്.
ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ‘തമാശ’ ക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭീമന്റെ വഴി’. ചാക്കോച്ചനെയും ചിന്നുവിനെയും കൂടാതെ ജിനു ജോസഫ്, വിന്‍സി അലോ ഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

