സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’നു ശേഷം അലക്സാണ്ടറിലൂടെ ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്നു. കുറുപ്പിന്റെ ക്ലൈമാക്‌സില്‍ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ദുല്‍ഖര്‍ എത്തുന്നുണ്ട്. എന്നാല്‍, ‘കുറുപ്പ്’ സിനിമയുടെ പ്രമേയവുമായി അലക്‌സാണ്ടര്‍ എന്ന പുതിയ ചിത്രത്തിന് യാതൊരു ബന്ധമില്ല. അതേസമയം, ഇതേ ഗെറ്റപ്പില്‍ തന്നെയാകും പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുക..
‘കുറുപ്പ്’ സിനിമയുടെ 50ാം ദിവസം ‘അലക്സാണ്ടര്‍’ എന്ന പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 2022ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. നവംബര്‍ 12ന് തിയേറ്ററുകളിലെത്തിയ ‘കുറുപ്പ്’ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ്. മലയാളത്തില്‍ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ് കുറുപ്പിന് ലഭിച്ചു.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. വേഫാര്‍ ഫിലിംസും, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

