കൊച്ചി: നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് മുഖ്യവേഷത്തിലെത്തുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ഡിസംബര്‍ 31ന് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സജീവ് പാഴൂര്‍ തിരക്കഥയൊരുക്കുന്ന ചിത്രം നാദ് ഗ്രൂപ്പാണ് നിര്‍മിക്കുന്നത്.
ദിലീപിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നതും. അനില്‍ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിരിയും സെന്റിമെന്‍സും ഫാമിലി ഇമോഷന്‍സുമൊക്കെ ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക് ദിലീപ് സിനിമയാണ് കേശുവെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് കേശുവിന് വേണ്ടി പാടുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു.
ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നെസ്ലന്‍, സ്വാസിക തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

