തിരുവനന്തപുരം: സംസ്ഥാനത്ത് ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിലും ഡോ. കെ റിജി ജോണിന്റെ പേര് മാത്രം ശുപാര്‍ശ ചെയ്ത് സേര്‍ച്ച് കമ്മിറ്റി. ഈ നിയമനത്തിലും ഗവര്‍ണര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കാതെയാണ് സര്‍ക്കാരിന്റെ നീക്കം.
2021 ജനുവരി 22 നാണ് ഫിഷറീസ് സര്‍വകലാശാല വിസി ആയി ഒരാളുടെ പേര് മാത്രം നാമനിര്‍ദേശം ചെയ്ത് ഗവര്‍ണര്‍ക്ക് അയച്ചത്. യുജിസി മാനദണ്ഡ പ്രകാരം വി.സി നിയമനത്തിന് ഗവര്‍ണറുടെ മുന്നിലേക്കെത്തേണ്ടത് ഒന്നിലധികം പേരുകളുള്ള ഒരു പാനല്‍ ലിസ്റ്റ് ആണ്. എന്നാല്‍, ഫിഷറീസ് സര്‍വകലാശാല വി.സി നിയമനത്തില്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഗവര്‍ണര്‍ക്ക് നല്‍കിയില്ല. ഫിഷറീസ് സര്‍വകലാശാല ഡീന്‍ ആയിരുന്നു റിജി കെ ജോണ്‍. പ്രൊഫസര്‍ എന്ന നിലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം റിജി കെ ജോണിന് ഇല്ലെന്ന ആരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.
വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ തുറന്നുപറച്ചിലിന് പുറമേയാണ് ഫിഷറീസ് സര്‍വകലാശാല വി.സി നിയമന വിവാദവും പുറത്തു വരുന്നത്.

