കണ്ണൂര്‍: സംസ്ഥാനത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തില്‍ പാര്‍ട്ടിക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടരുത് തുടങ്ങിയ കാര്യങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും ഇടപെടേണ്ടതില്ല. ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ അത് പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചാല്‍ മതി.
ബംഗാളിലേയും ത്രിപുരയിലേയും പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഭരണത്തുടര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളി എന്ന ആരോപണമുണ്ടായിരുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായിരിക്കുന്നു. അത് നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബംഗാളിലേയും ത്രിപുരയിലേയും അനുഭവം ഓര്‍മ്മിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.

