കണ്ണൂരിൽ ബോംബ് സ്‌ഫോടനം; പന്ത്രണ്ടു വയസുുകാരന് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്‌ഫോടനം. ധർമ്മടത്ത് നരിവയലിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പന്ത്രണ്ടു വയസുുകാരന് പരിക്കേറ്റു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഉപേക്ഷിച്ച നിലയിൽ കണ്ട ഐസ്‌ക്രീം ബോൾ എടുത്ത് എറിഞ്ഞപ്പോഴാണ് സ്‌ഫോടനുമുണ്ടായത്.

കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രദേശത്ത് കൂടുതൽ ബോംബുകൾ ഉണ്ടോ എന്നറിയാൻ പരിശോധന ആരംഭിച്ചു.