പുത്തന്‍ പെന്‍ഷന്‍ പദ്ധതികളുമായി കര്‍ഷക ക്ഷേമ ബോര്‍ഡ്. ഏത് തരം കൃഷി ചെയ്യുന്നവര്‍ക്കും 10,000 രൂപ വരെ പ്രതിമാസ പെന്‍ഷനുള്ള പദ്ധതി ഒരു മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും. 35 ലക്ഷം കര്‍ഷകരെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഡിസംബറില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അറിയിച്ചു.
ഏത് കൃഷി ചെയ്യുന്നവര്‍ക്കും 60 വയസ് കഴിയുമ്പോള്‍ 3500 മുതല്‍ 10000 രൂപ വരെയാണ് പെന്‍ഷന്‍. അഞ്ച് വര്‍ഷമെങ്കിലും വിഹിതം അടച്ചവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുക. നിലവിലെ കര്‍ഷക ക്ഷേമനിധി ബോര്‍ഡും അതിലെ അംഗങ്ങളെയും ക്ഷേമ ബോര്‍ഡില്‍ ലയിപ്പിക്കും.
14 ജില്ലകളില്‍ നിന്നും ബോര്‍ഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് കുറഞ്ഞത് 100 രൂപ അടക്കാം. സര്‍ക്കാരിന്റെ വിഹതം 250 രൂപയാണ്. കര്‍ഷകരുടെ വിഹിതം സ്വീകരിക്കാന്‍ കേരളാ ബാങ്കിനാണ് ചുമതല. കൂടുതല്‍ തുക അടച്ചാല്‍ നീണ്ട കാലയളവ് കണക്കാക്കി പെന്‍ഷനും ലഭിക്കും. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനങ്ങളും ഉണ്ടായേക്കാം. ആരോഗ്യ ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ-വിദ്യാഭ്യാസ-മരണാനന്തര ധനസഹായവും ലഭിക്കും.
ക്ഷേമനിധി ആനുകൂല്യം
18 മുതല്‍ 55 വയസ് വരെയുള്ള കര്‍ഷകര്‍ക്ക് 5 സെന്റ് മുതല്‍ 5 ഏക്കര്‍ വരെ കൃഷി ചെയ്യുന്നവര്‍ക്ക്
പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക്
ക്ഷീര കര്‍ഷകന്‍ ഉള്‍പ്പെടെ ഏതുതരം കൃഷി ചെയ്യുന്നവര്‍ക്കും
കുടുംബപെന്‍ഷന്‍

