‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി.സുരേഷ് ബാബുവും ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമും തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹസ്വചിത്രം ‘ചിലര്‍’ മികച്ച പ്രതികരണം നേടി മുന്നേറുന്നു.
അമല്‍ ജോസ്, ടൈറ്റസ് കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കഥാപാത്രങ്ങളുടെ മികവിലൂടെയാണ് ചര്‍ച്ചയാകുന്നത്. സംവിധായകരായ ദീലീഷ് പോത്തന്‍, ഡോമിന്‍ ഡിസില്‍വ, ഡിന്‍ജിത്ത് അയ്യത്താന്‍, നടന്‍മാരായ രാജേഷ് ശര്‍മ്മ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രം റിലീസ് ചെയ്തത്. മൂവിലക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ജോളി ചിറയത്ത് ,നയന, ജിതിന്‍ പി. വി, ടൈറ്റസ് കണ്ടത്തില്‍, കുമാരി അല്‍മിത്ര സുഭാഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനീഷ് അര്‍ജുനന്‍, തരുണ്‍ ഭാസ്‌കരന്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

