കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷ നല്‍കുന്നതിനുള്ള വെബ് സൈറ്റ് സജ്ജമായി. www.relief.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ നല്‍കേണ്ടത്.
അപേക്ഷ നല്കുമ്പോള് താഴെ പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കണം.
- കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്കിയ മരണ സര്‍ട്ടിഫിക്കറ്റ് /Death Declaration രേഖ )
- അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്.
3.അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്.
വില്ലേജ് ഓഫീസര്‍ അപേക്ഷകന് സമര്‍പ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറും. ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച ശേഷം അന്തിമ അംഗീകാരം നല്‍കും. തുടര്‍ന്ന് മരിച്ചവരുടെ ബന്ധുവിന് 50,000 രൂപയും കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബത്തിന് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാണ്.

